
ഗ്രന്ഥശാല ദിനാചരണവും പുസ്തക പരിചയവും നടത്തി
- ലൈബ്രറി കൗൺസിൽ അഗം ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:പബ്ലിക് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥ ശാലാ ദിനമാചരിച്ചു.ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ അധ്യക്ഷൻ ആയിരുന്നു. ലൈബ്രറി കൗൺസിൽ അഗം ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ഡോ: എസ്.രാധാകൃഷ്ണന്റെ ഇന്ത്യയുടെ അന്തരന്മാവ്, ബർട്രാന്റ് റസ്റ്റലിൻറെ മേരിജ് ഏന്റ് മോറൽസ് എന്നീ പുസ്തകങ്ങൾ പരിചയപ്പെടുത്തി.

മഹിഷ്മ മാധവ്, ഗൗതം ഋഷി, അശ്വതി,ആദർശ്,അശ്വിൻ,നിമിഷ,അതുൽ, സുമിഷ.എന്നിവർ സംസാരിച്ചു.ഗാനാലാപനവും നടന്നു.മെമ്പർഷിപ്പ് ക്യാമ്പയിനും പുസ്തക ശേഖരണവും തുടങ്ങി.
CATEGORIES News
