
മീത്തലെ മുക്കാളി പ്രക്ഷോഭ സമര സമിതി പന്തലിൽ എത്തി ഷാഫി പറമ്പിൽ എം പി
- മീത്തലെ മുക്കാളിയിലെ അടിപ്പാത വിഷയം പല തവണ കേന്ദ്രമന്ത്രി ഗഡ്ഗിരി അടക്കമുള്ള വരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി എം പി പറഞ്ഞു.
ചോമ്പാല :മീത്തലെ മുക്കാളിയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയായി സമര സമിതി പന്തലിൽ ഷാഫി പറമ്പിൽ എം പി .എത്തി. ദേശിയ പാതയിൽ ചോമ്പാൽ മീത്തലെ മുക്കാളിയിലെ അടിപ്പാത വിഷയം പല തവണ കേന്ദ്രമന്ത്രി ഗഡ്ഗിരി അടക്കമുള്ള വരുടെ
ശ്രദ്ധയിൽപ്പെടുത്തിയതായി എം പി പറഞ്ഞു. ദേശീയപാതയിൽ കരാർ കമ്പിനികൾ നടത്തിയ പ്രവൃർത്തിയിൽ അനാസ്ഥ നിലനിൽക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.ദേശീയ പാത വികസനവും ഗതാഗതക്കുരുക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ തലത്തിലും ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മീത്തലെ മുക്കാളിയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം 82 ദിവസം പിന്നിട്ടു. സമരസമിതി ചെയർമാൻ എം വി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡണ്ട് കെ ലീല പി ബാബുരാജ്, എ സുരേഷ് ,,പികെ പ്രീത,പ്രദീപ് ചോമ്പാല.യു എ റഹീം, ഇ കെ പുരുഷോത്തമൻ അനിത പിലാക്കണ്ടി , എ ശിവദാസ് ,ഷംസീർ ചോമ്പാല, ഫാ: മനോജ് പി മാത്യു, കുന്നുന്മൽ മോഹനൻ , കുന്നുമ്മൽ ബ്രിജേഷ്,കെ കെ ഷെറിൻ കുമാർ എന്നിവർ സംസാരിച്ചു.
