സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കണംസീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് കമ്മിറ്റി

സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കണംസീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് കമ്മിറ്റി

  • ശ്രീരാമാനന്ദ ആശ്രമം പരിസരത്ത് ചേർന്ന യോഗത്തിൽ പി.കെ വേണു ഗോപാൽ അധ്യക്ഷത വഹിച്ചു

കൊയിലാണ്ടി :കേന്ദ്രസർക്കാർ നടപ്പിലാക്കിയ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും, പുരുഷന്മാർക്കും കെ.എസ്.ആർ.ടിസിയിൽ സൗജന്യ യാത്ര അനുവദിക്കണമെന്നും സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ട്കാവ് പഞ്ചായത്ത് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ശ്രീരാമാനന്ദ ആശ്രമം പരിസരത്ത് ചേർന്ന യോഗത്തിൽ പി.കെ വേണു ഗോപാൽ അധ്യക്ഷത വഹിച്ചു. വി.പി.രാമകൃഷ്ൺ റിപ്പോർട്ട് അവതരിപ്പിച്ചു.പി.വി പുഷ്പൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ജില്ലാ പ്രസിഡണ്ട് സോമൻ ചാലിൽ, സെക്രട്ടറി കെ.എം ശ്രീ ധരൻ, ജില്ലാ ജോ. സെക്രട്ടറി കെ. പി വിജയ, ജില്ലാ കമ്മിറ്റി മെമ്പർ ഇബ്രാഹിം തിക്കോടി ,കുമുള്ളി കരുണാകരൻ, അഹമ്മദ് ഹാജി, കുറ്റിയിൽ എം.പി ശ്രീധരൻ, മാധവൻ ബോധി എന്നിവർ സംസാരിച്ചു. സംഘടനാ പ്രവർത്തനം കൂടുതൽ സജീവമാക്കാനും, വയോജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് നിരന്തരം ഇറങ്ങിച്ചെല്ലാനും കമ്മിറ്റി തീരുമാനിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )