മൃഗശാല മാറ്റത്തിന് പിന്നിൽ സർക്കാരിന് കൃത്യമായ ഗൂഢലക്ഷ്യമുണ്ട് : വി.കെ പ്രശാന്ത്

മൃഗശാല മാറ്റത്തിന് പിന്നിൽ സർക്കാരിന് കൃത്യമായ ഗൂഢലക്ഷ്യമുണ്ട് : വി.കെ പ്രശാന്ത്

  • വാണിജ്യ ആവശ്യത്തിനു വേണ്ടി ഈ സ്ഥലം മറിച്ചു വിൽക്കനുള്ളനീക്കമാണ് സർക്കാർ നടത്തുന്നതെന്ന് വികെ പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരം മേയറും ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മൃഗശാല മാറ്റത്തിൽ മുഖ്യമന്ത്രിയേയും ന ഗരസഭയേയും രൂക്ഷമായി വിമർശിച്ച് വികെ പ്രശാന്ത്. സർക്കാരിന് കൃത്യമായ ഗൂഢലക്ഷ്യമുണ്ടെന്നും തിരുവനന്തപുരത്തെ നശിപ്പിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും വി കെ പ്രശാന്ത് പറഞ്ഞു. നഗരത്തിന് കൃത്യമായ ശുദ്ധ വായു ലഭിക്കണം. ഇത്രയും ആളുകൾ ആശ്രയിക്കുന്ന ഇടമാണ്. എന്നാൽ വാണിജ്യ ആവശ്യത്തിനു വേണ്ടി ഈ സ്ഥലം മറിച്ചു വിൽക്കനുള്ളനീക്കമാണ് സർക്കാർ നടത്തുന്നതെന്ന് വികെ പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരം മേയറും ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നു.

കൃത്യമായ ആലോചനയില്ലാതെയാണ് നടപടിയെന്നും വി കെ പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരത്തെ നശിപ്പിക്കാനുള്ള നീക്കമാണിത്. 12 ലക്ഷം സഞ്ചാരികൾ പ്രതിവർഷം എത്തുന്നു. നഗരവാസികളും മലയാളികളും ഇതിനെ എതിർക്കും. സർക്കാരിന് കൃത്യമായ ഗൂഢലക്ഷ്യമുണ്ടെന്നും വി കെ പ്രശാന്ത് പറഞ്ഞു. മുഖ്യമന്ത്രി മൃഗശാല സന്ദർശിക്കണം. മൃഗങ്ങളെ തുറന്ന കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. പൊതു ഇടങ്ങളെ സർക്കാർ തൊട്ടു കളിക്കരുത്. സർക്കാർ പദ്ധതി നടപ്പിലാക്കിയാൽ സിപിഐഎം ശക്തമായി സമരവുമായി മുന്നോട്ടു പോകുമെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )