സ്കൂളുകളിൽ ഖരമാലിന്യ ബോധവൽക്കരണവുമായി കിറ്റി ഷോ

സ്കൂളുകളിൽ ഖരമാലിന്യ ബോധവൽക്കരണവുമായി കിറ്റി ഷോ

  • മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ശുചിത്വപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ കേരള ഖരമാലിന്യ പദ്ധതി (KSWMP)യുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ഖരമാലിന്യ സംസ്കരണത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളിൽ ശ്രീ. വിനോദ് നാരായണൻ കിറ്റി ഷോയിലൂടെ ഖരമാലിന്യത്തിന്റെ ശാസ്ത്രീയ സംസ്കരണം, മാലിന്യനിർമാർജനം, ശുചിത്വപരിപാലനം എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക് സന്ദേശം നൽകി.

പരിപാടിയിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽകുമാർ, ലിജോയ് എൽ., ഷീബ വി.ജെ., KSWMP എഞ്ചിനീയർ നിഖില ടി., ശുചിത്വമിഷൻ YP ഉണ്ണിമായ വി. എന്നിവർ പങ്കെടുത്തു. വിദ്യാർഥികളിൽ മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ശുചിത്വപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )