വിവർത്തകരെ ഓർമ്മിച്ചും പുസ്തകം പ്രകാശനം ചെയ്തും വിവർത്തനദിനം

വിവർത്തകരെ ഓർമ്മിച്ചും പുസ്തകം പ്രകാശനം ചെയ്തും വിവർത്തനദിനം

  • ‘മലയാളി ഓർക്കുന്ന വിവർത്തകർ’ എന്ന വിഷയത്തിലുള്ള സെമിനാർ പ്രമുഖ മലയാളം, ഹിന്ദി വിവർത്തകൻ ഡോ.ആർസു ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: അന്താരാഷ്ട്ര വിവർത്തന ദിനത്തിൽ ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖരാ മലയാളി വിവർത്തകരെ ഓർമ്മിച്ചു. ‘മലയാളി ഓർക്കുന്ന വിവർത്തകർ’ എന്ന വിഷയത്തിലുള്ള സെമിനാർ പ്രമുഖ മലയാളം, ഹിന്ദി വിവർത്തകൻ ഡോ.ആർസു ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തെ പരിപോഷിപ്പിച്ച വിവർത്തകരെ അദ്ദേഹം അനുസ്മരിച്ചു. ചടങ്ങിൽ ഡോ. പി.കെ.രാധാമണി അധ്യക്ഷത വഹിച്ചു.വിവിധ ഭാരതീയ ഭാഷകളിൽ നിന്ന്
ഡോ.ഒ. വാസവൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ചെറുകഥാ സമാഹാരം ‘കഥയഴക്’ കവി പി.പി.ശ്രീധരനുണ്ണി ഡോ.ഗോപി പുതുക്കോടിന് നൽകി പ്രകാശനംചെയ്തു. ബംഗാളിയിൽ നിന്ന് ശരത്ചന്ദ്ര ചതോപാദ്ധ്യായ, ജ്ഞാനപീ0 പുരസ്കാര ജേതാക്കളായ ഗുർദയാൽ സിംഗ്,ജയകാന്തൻ , കൃഷ്ണസോബ്‌തി, ദാമോദർ മൗസോ തുടങ്ങിയവരുടെ ചെറുകഥകൾ ഉൾപ്പെടുന്നതാണ് ഈ സമാഹാരം. വിവർത്തകൻ എ.പി. കുഞ്ഞാമു മലയാള വിവർത്തന സാഹിത്യത്തെയും വിവർത്തകരെയും വിലയിരുത്തി സംസാരിച്ചു.

പി.പി.ശ്രീധരനുണ്ണി, ഗോപി പുതുക്കോട്, കെ.ജി.രലുനാഥ്, എസ്.എ.ഖുദ്സി, കെ.രാജേന്ദ്രൻ, കെ.എംവേണുഗോപാൽ, സഫിയ നരിമുക്കിൽ, ഡോ.ഒ വാസവൻ എന്നിവർ പ്രസംഗിച്ചു.
ബൈബിൾ ലാറ്റിൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ സെയിൻ്റ് ജറോമിൻ്റെ ഓർമ്മ ദിനമായ സപ്തംബർ 30 ആണ് അന്താരാഷ്ട്ര വിവർത്തന ദിനമായി ആചരിക്കുന്നത്. 2017 മുതൽ ഐക്യരാഷ്ട്രസഭ ഇതിന് അംഗീകാരം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )