
പൂനൂരിൽ നിയന്ത്രണം വിട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം
- കട്ടിപ്പാറ ഇരൂൾ കുന്നുമ്മൽ സ്വദേശിനി ദിദുന റാം (27) ആണ് പരിക്കേറ്റത്.
താമരശ്ശേരി: പൂനൂരിൽ നിയന്ത്രണം വിട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കട്ടിപ്പാറ സ്വദേശിനിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ ഇരൂൾ കുന്നുമ്മൽ സ്വദേശിനി ദിദുന റാം (27) ആണ് പരിക്കേറ്റത്. ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 9.15ഓടെയാണ് അപകടം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും അപകടത്തിന് തൊട്ടുമുമ്പ് ഇവർ ബസിൽ കയറിയതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.
ബാലുശ്ശേരി ഭാഗത്തുനിന്ന് എത്തിയ കാർ അപകടത്തിന് ഏറെ ദൂരം മുമ്പുതന്നെ തെറ്റായ ദിശയിലൂടെ സഞ്ചരിച്ചിരുന്നതായാണ് വിവരം. നിയന്ത്രണം വിട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയതോടെ കെട്ടിടം പൂർണമായും തകർന്നു.കാർ വരുന്നത് കണ്ട് ഏതാനും പേർ ഓടി രക്ഷപ്പെടുകയായിരുന്നു.
CATEGORIES News
