
നവ്യാനുഭവമായി പോഷൺ – മാ 26
- അരിക്കുളം പഞ്ചായത്തിലെ 19 അങ്കൺ വാടികളെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച പോഷൻ മാ 2026 പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രമണി ഉദ്ഘാടനം ചെയ്തു.
അരിക്കുളം,: അരിക്കുളം ഗ്രാമപഞ്ചായത്തും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി അരിക്കുളം പഞ്ചായത്തിലെ 19 അങ്കൺ വാടികളെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച പോഷൻ മാ 2026 പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രമണി ഉദ്ഘാടനം ചെയ്തു.വൈ:പ്രസിഡണ്ട്ഏ.സി ബാലകൃഷണൻ അദ്ധ്യക്ഷത വഹിച്ചു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സജിത എളമ്പിലാട് മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു എൻ.പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.വി.എം.ബഷീർമാസ്റ്റർ ,കെ.കെ. കമല,സീനത്ത് വടക്കയിൽ,പി.യം പത്മിനി,ജസീന പി.യം, പഞ്ചായത്ത് സെക്രട്ടറി ഇ.ഗീത ,ഐ.സി.ഡി.എസ്.സൂപ്പർ വൈസർ ജ്യോതി,സിഡിഎസ്ചെയർ പേഴ്സൺ വിജില കെ.പി ,അസിസ്റ്റാന്റ് സെക്രട്ടറിജിതേഷ് ബാബുഎന്നിവർ സംസാരിച്ചു.

പത്തൊൻപത് അംഗൻവാടി കളുടെകീഴിൽ 2 വയസിന് താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ബേബി ഷോ വേറിട്ട അനുഭവമായി. പോഷക സംപുഷ്ടമായ വ്യത്യസ്ത രുചികളിലുള്ള തനത് രീതിയിൽ അംഗൻ വാടിയിലെ രക്ഷിതാക്കൾ തയ്യാറാക്കിയ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം വൈവിധ്യമാർന്ന ഒരു പരിപാടിയായിരുന്നു. പഞ്ചായത്തിലെ മുഴുവൻ അംഗൻ വാടികളിൽ നിന്നും രക്ഷിതാക്കളും വിദ്യാർത്ഥികളും പരിപാടി യിൽ പങ്കെടുത്തു
