വരും തലമുറക്ക് കമ്മ്യൂൺ താങ്ങാവണം:കൃഷി മന്ത്രി ടി സിദ്ദീഖ്

വരും തലമുറക്ക് കമ്മ്യൂൺ താങ്ങാവണം:കൃഷി മന്ത്രി ടി സിദ്ദീഖ്

  • വിഷലിപ്തമായ തീൻ മേശയെ മോചിപ്പിക്കുന്നതിന് അടുക്കള പച്ചക്കറി തോട്ടം പദ്ധതിയിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

അശരണരും ആലംബഹീനരുമായ ഗുരുവായൂരപ്പൻ കോളജിലെ പൂർവ്വവിദ്യാർതഥികൾക്ക്, കാരുണ്യത്തിൻ്റെയും സാന്ത്വനത്തിൻ്റെയും കൈത്താങ്ങായ ഇസഡ് ജിസി കമ്മ്യൂണിനെ സംസ്ഥാന കൃഷിമന്ത്രി ടി.സിദ്ദീഖ് പ്രശംസിച്ചു. വിഷലിപ്തമായ തീൻ മേശയെ മോചിപ്പിക്കുന്നതിന് അടുക്കള പച്ചക്കറി തോട്ടം പദ്ധതിയിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കാലാവസ്‌ഥാ വ്യതിയാനം സർവ്വമേഖലകളെയും പ്രതികൂലമായി ബാധിക്കുന്നു. നമ്മുടെ പ്രകൃതിസംരക്ഷണത്തി നും അന്തരീക്ഷമലിനീ കരണത്തിനും എതിരായ പ്രവർത്തനമാണ് കൃഷിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസഡ് ജിസി കമ്മ്യൂണിൻ്റെ സമാഗമം 2026 പരിപാടി സാമൂതിരി ഗുരുവായൂരപ്പൻ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ ഡോ. ടി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. ജയന്ത് എം.എൽ എ. മുഖ്യപ്രഭാഷണം നടത്തി.

സത്യൻ മൊകേരി, എം.എം. Hപത്മാവതി, ഡോ. എം.കെ. ജയരാജ്, വിജയകൃഷ്ണൻ, എ.ജിനൻ, കെ.എൻ. ഗോപിനാഥൻ, ശശിധരൻ പുല്ലങ്കോട്, എ. സുന്ദരൻ, സാഹിറ റഹ്മാൻ, വിനോദ് കോവൂർ, കെ.പി. അനിൽകുമാർ, വി.കെ. രമേശൻ, പ്രൊഫ പി. പത്മനാഭൻ, പ്രൊഫ. കെ. മാധവൻ നായർ, ശശികുമാർ കാവാട്ട്, കെ. ശ്യാംജിത്ത്, അസ്‌മത്തുള്ള ഖാൻ, കെ.രാജേഷ്, കെ ജയറാം, ശ്രീനിവാസൻ, ടി.ഷീബ, ടി.കെ. ദിലീപ് കുമാർ, എ.കെ ഡേവിസൺ, ZGC കമ്യൂൺ രക്ഷാധികാരി ഡോക്ടർ ഇസുകുമാരൻഎന്നിവർ ചടങ്ങിൽ സംസാരിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )