ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടത്തിയ പരിശോധനയിൽ എണ്ണക്കടി നിർമാണ ശാലക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടത്തിയ പരിശോധനയിൽ എണ്ണക്കടി നിർമാണ ശാലക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി

  • പാളയത്തിന് പിൻവശത്തായി പ്രവർത്തിച്ചിരുന്ന അഖിൽ എണ്ണക്കടി നിർമാണ ശാലക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി

കോഴിക്കോട്: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ. പാളയത്തിന് പിൻവശത്തായി പ്രവർത്തിച്ചിരുന്ന അഖിൽ എണ്ണക്കടി നിർമാണ ശാലക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി.പാളയത്തിന് പുറകുവശത്തായി പ്രവർത്തിച്ചിരുന്ന അഖിൽ എണ്ണക്കടി നിർമാണശാലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. അതിരാവിലെ നടത്തിയ പരിശോധനയിൽ വിവിധ ന്യൂനതകൾ കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനം അടച്ചുപൂട്ടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്‌തിരുന്നു.

ഈ കേസിൽ കഴിഞ്ഞ രണ്ട് ദിവസം മുമ്പ് വിധി വരികയും, ബഹുമാനപ്പെട്ട കോഴിക്കോട് ആർഡിഒയും ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേറ്റിംഗ് ഓഫീസറുമായ ശ്രീ. എസ്. ഗൗതംരാജ് ഐഎഎസ് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.അഡ്‌ജൂഡിക്കെഷൻ അനുമതി നൽകിയത് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ ബിബി മാത്യു വും, പരിശോധന നടത്തി കേസ് ഫയൽ ചെയ്തത് കോഴിക്കോട് സൗത്ത് ഫുഡ് സേഫ്റ്റി ഓഫീസർ Dr. ജിതിൻ രാജുമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )