
കൊയിലാണ്ടി സൈക്കിൾ പോളോ ടീമിന് ജേഴ്സി വിതരണം ചെയ്തു
- ഷിബിജ ഷീറ്റ്സ് ഉടമ ഷിജിത്ത് ടി. ജേഴ്സി വിതരണോദ്ഘാടനം നിർവഹിച്ചു.
കൊയിലാണ്ടി :കേരള സൈക്കിൾ പോളോ അസോസിയേഷന്റെ സംസ്ഥാന ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഒക്ടോബർ 10-ന് കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കൊയിലാണ്ടി ടീമിന് ജേഴ്സി വിതരണം ചെയ്തു. ഷിബിജ ഷീറ്റ്സ് ഉടമ ഷിജിത്ത് ടി. ജേഴ്സി വിതരണോദ്ഘാടനം നിർവഹിച്ചു.

സൈക്കിൾ പോളോ കോച്ച് ആർദ്ര , ടീം മാനേജർ നവീന ബിജു എന്നിവർ ജേഴ്സി ഏറ്റുവാങ്ങി. ചടങ്ങിൽ സഗിന കെ., ശ്രീലാൽ പെരുവട്ടൂർ, മുൻ സർവീസ് ഫുട്ബോൾ താരം കണാരൻ നടുക്കണ്ടി, രവീന്ദ്രൻ പി., പന്തലായനി ജിഎച്ച്എസ്എസിലെ കായികാധ്യാപിക ലത, രാജൻ പന്തലായിനി, വിജയൻ വിയ്യൂർ, വിഷ്ണു എന്നിവർ ആശംസകൾ നേർന്നു.
CATEGORIES News
