മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിജെപി നാളെ നടത്താനിരുന്ന ജന്തർ മന്തർ 2.0 പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിജെപി നാളെ നടത്താനിരുന്ന ജന്തർ മന്തർ 2.0 പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു

  • . പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് കമ്മീഷണർ നൂപുർ പ്രസാദ് അവകാശപ്പെട്ടു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിജെപി നാളെ നടത്താനിരുന്ന ജന്തർ മന്തർ 2.0 പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് കമ്മീഷണർ നൂപുർ പ്രസാദ് അവകാശപ്പെട്ടു. പ്രതിഷേധത്തിന് 10 ദിവസം മുൻപ് അനുമതി തേടണമെന്ന വ്യവസ്ഥ സിജെപി പാലിച്ചില്ലെന്നും പോലീസ് പറയുന്നു. സിജെപി പ്രക്ഷോഭത്തെ നേരിടാൻ ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ ഇന്നും നാളെയും അടച്ചിടും.കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാനെ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ താഴെയിറക്കിയ മാതൃകയിലാണ് സിജെപി ജന്തർ മന്തർ 2.0 സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സിജെപിയും കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുന്നത്. കേവലം ഒരു ദിവസത്തെ ധർണയിൽ സമരം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജന്തർ മന്തറിൽ തുടർച്ചയായ പ്രക്ഷോഭത്തിന് തയാറെടുത്ത് ബാഗുകൾ പാക്ക് ചെയ്തു വരണമെന്നുമാണ് സിജെപിയുടെ ആഹ്വാനം. എസ്എഫ്ഐ, ഐസ, എഐഎസ്എഫ്, ആം ആദ്മി പാർട്ടി തുടങ്ങിയ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )