കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ‘ഗാന്ധി സമക്ഷം’ വിജ്ഞാനസദസ്സ് – സംഘടിപ്പിച്ചു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ‘ഗാന്ധി സമക്ഷം’ വിജ്ഞാനസദസ്സ് – സംഘടിപ്പിച്ചു

  • ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു’എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും ഗാന്ധി പ്രശ്നോത്തരിയും അനുസ്മരണവും നടന്നു

കൊയിലാണ്ടി:പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് പി കെ ഭരതൻ ഉദ്ഘാടനം ചെയ്തു.ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ സ്വാഗതം പറഞ്ഞു. ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു’എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും ഗാന്ധി പ്രശ്നോത്തരിയും അനുസ്മരണവും നടന്നു .

മഹാത്മജിയുടെ കൃതികളെ അടിസ്ഥാനപ്പെടുത്തി നടന്ന ചർച്ചയിൽ പ്രസീത എൻ.കെ, അഞ്ജലി. എ, നന്ദന, അനവദ്യ, സ്നേഹ, പ്രമോദ് എന്നിവർ സംസാരിച്ചു.രവീന്ദ്രൻ പി തെക്കേടത്താണ് പ്രശ്നോത്തരി നയിച്ചത്.ആരതി, അഞ്ജലി എ, അനന്തിത എന്നിവർ മൽസരത്തിൽ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി ദീപ എം പി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )