
മരളൂർ ഗോപാലപുരം സർവ്വീസ് റോഡിൻ്റെ പണി ഉടൻ ആരംഭിക്കും
- കഴിഞ്ഞ ദിവസം കെ. പ്രവീൺ കുമാർ എം എൽ എ കൊയിലാണ്ടി റെസ്റ്റ് ഹൗസിൽ വിളിച്ച് ചേർത്ത യോഗത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം
കൊയിലാണ്ടി : നന്തി ചെങ്ങോട്ട്കാവ് ബൈപ്പാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവ്വിസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 177 ദിവസങ്ങളിലായി പന്തൽ കെട്ടി അനിശ്ചിതകാല സമരം നടക്കുന്ന പ്രദേശത്ത് എൻ എച്ച്ഐ എഞ്ചിനിയർ വൈശാഖിൻ്റെ നേതൃത്വത്തിൽ കരാർ കമ്പനികളടക്കമുള്ളവരുടെ പ്രതിനിധികൾ സന്ദർശിച്ചു .കഴിഞ്ഞ ദിവസം കെ. പ്രവീൺ കുമാർ എം എൽ എ കൊയിലാണ്ടി റെസ്റ്റ് ഹൗസിൽ വിളിച്ച് ചേർത്ത യോഗത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.

നഗരസഭ അദ്ധ്യക്ഷൻ യു.കെ. ചന്ദ്രൻ , ഉപാദ്ധ്യക്ഷ സി.ടി. ബിന്ദു, സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ,ഗിരിഷ് പുതുക്കുടി, പി.ടി . അജിത്ത്,വേണുപുതുക്കുടി, പ്രേമൻ നൻമന എന്നിവരുമായി ചർച്ച ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ പനച്ചിക്കുന്ന് ഭാഗത്ത് നിന്ന് സർവ്വിസ് റോഡിൻ്റെ പണി ഉടൻ ആരംഭിക്കുമെന്നും ,വിവിധ ഭാഗങ്ങളിൽ നിന്നുള്ള പോക്കറ്റ് റോഡുമായി ബന്ധിപ്പിക്കുമെന്ന് ഉറപ്പുനൽകി.
