കൊയിലാണ്ടി മൈജിയിൽ മോഷണം

കൊയിലാണ്ടി മൈജിയിൽ മോഷണം

  • പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി

കൊയിലാണ്ടി: എസ്ബിഐ ജങ്ഷന് സമീപത്തുള്ള മൈജി മൊബൈൽ ഷോറൂമിൽ മോഷണം നടന്നു . ഇന്ന് പുലർച്ചെ രണ്ടുമണിയോട് കൂടിയാണ് മോഷണം നടന്നത്.

മുൻവശത്തെ ഗ്ലാസ് തകർത്താണ് മോഷ്ടാവ് അകത്തു കടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. താഴത്തെ നിലയിലെ ഷട്ടർ പൊളിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ മുകളിലെ നിലയിലെ ഗ്ലാസ് തകർത്തതെന്നാണ് നിഗമനം.
കട തുറക്കാനെത്തിയ ജീവിനക്കാരനാണ് ഗ്ലാസ് തകർത്തത് കണ്ടത്. തുടർന്ന് കൊയിലാണ്ടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. നഷ്ടപ്പെട്ടവ എന്തൊക്കെ എന്നത് വ്യക്തമായിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )