തെയ്യം സമുദായത്തെ തുടര്‍ന്നും അവഹേളിച്ചാല്‍ കോടതിയെ സമീപിക്കും: വേലന്‍ സമുദായ സംഘടന

തെയ്യം സമുദായത്തെ തുടര്‍ന്നും അവഹേളിച്ചാല്‍ കോടതിയെ സമീപിക്കും: വേലന്‍ സമുദായ സംഘടന

  • താല്കാലിക സാമ്പത്തിക നേട്ടത്തിന് വേണ്ടി സമുദായിക താല്പര്യങ്ങള്‍ പണയം വെക്കെരുതെന്ന് സംഘടന ആവശ്യപ്പെട്ടു

കൊയിലാണ്ടി: കഴിഞ്ഞ ഗണേശോത്സവത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ പൂനയില്‍ കണ്ഠാകര്‍ണ്ണന്‍ തെയ്യം തെരുവില്‍ കെട്ടിയാടിയത് സംബന്ധിച്ച് തര്‍ക്കത്തില്‍ കൊയിലാണ്ടി സ്വദേശി നിധീഷ് പെരുവണ്ണാന്‍ വേലന്‍ (അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍ ) സമുദായ സംഘടനയിലെ നാലുപേര്‍ക്കെതിരെ കൊയിലാണ്ടി പോലീസ്സില്‍ പരാതി കൊടുത്തു. ഇത് സംബന്ധിച്ച് സംഘടനാ ഭാരവാഹികള്‍ കൊയിലാണ്ടി പോലീസിനെ സമീപിക്കുകയും ഇത് സാമുദായിക വിശ്വാസ പരമായ തര്‍ക്കമായതിനാല്‍ കേസ്സെടുക്കുക പ്രയാസമാണെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിച്ച് തീര്‍പ്പ് കല്‍പ്പിക്കണമെന്നും അറിയിച്ചു. സമുദായിക ആചാര അനുഷ്ടാനങ്ങള്‍ പാലിക്കാതെ തെയ്യം തെരുവില്‍ വില്പന നടത്തി അവഹേളിച്ചത് ചോദ്യം ചെയ്തവര്‍ക്കെതിരെ പോലീസ് കേസ്സ് നല്‍കിയ സംഭവം അപലപനീയമാണ് . തുടര്‍ന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കുലത്തൊഴിലിനെ അവഹേളിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും .

താല്കാലിക സാമ്പത്തിക നേട്ടത്തിന് വേണ്ടി സമുദായിക താല്പര്യങ്ങള്‍ പണയം വെക്കെരുതെന്ന് സംഘടന ആവശ്യപ്പെട്ടു. ജിഷിത്ത് മുന്നൂറ്റാന്‍ അണ്ടല്ലൂര്‍ (വേലന്‍ സമുദായ സംഘടന സെക്രട്ടറി ) , ദിലീപ് അഞ്ഞൂറ്റാന്‍ ,മനോജ് മുന്നൂറ്റാന്‍ അണ്ടല്ലൂര്‍ , അനൂപ് മുന്നൂറ്റാന്‍ കാഞ്ഞിലേരി , ഷൈജു മുന്നൂറ്റാന്‍ വെളളികുളങ്ങര ഒഞ്ചിയം , അഗില്‍ മേലൂര്‍ എന്നിവര്‍ കൊയിലാണ്ടി പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )