സംസ്ഥാന തല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 17, 18, 19, 20 തീയതികളിൽ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ നടക്കും

സംസ്ഥാന തല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 17, 18, 19, 20 തീയതികളിൽ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ നടക്കും

  • 17 ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഷാഫി പറമ്പിൽ എം പി ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്യും

കൊയിലാണ്ടി:സംസ്ഥാന തല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 17, 18, 19, 20 തീയതികളിൽ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ നടക്കും. 14 ജില്ലകളെ പ്രതിനിധീകരിച്ച് ജൂനിയർ, സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 545 കുട്ടികൾ ആൺ പെൺ ടീമുകളായി മൽസരിക്കും. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്, പന്തലായനി ജി.എച്ച്.എസ്.എസ്, ജി.എം.വി. എച്ച്.എസ്.എസ്, കൊയിലാണ്ടി ആർട്സ് ആൻഡ് സയൻസ് കോളേജ്, കോതമംഗലം ജി.എൽ.പി.എസ് എന്നിവിടങ്ങളിലാണ് ടീമുകൾക്ക് താമസം ഒരുക്കിയിരിക്കുന്നത്. 17 ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഷാഫി പറമ്പിൽ എം പി ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്യും.

നഗരസഭാ ചെയർമാൻ യു.കെ.ചന്ദ്രൻ അധ്യക്ഷത വഹിക്കും. പ്രോഗ്രാം കമ്മറ്റി യോഗത്തിൽ ചെയർമാൻ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. ജന.കൺവീനർ ശ്രീലാൽ പെരുവട്ടൂർ റിപ്പോർട്ട് അവതരിപ്പിച്ചു. സൈക്കിൾ പോളോ അസോസിയേഷൻ ജില്ലാ സെക്രട്ടറി നിതിൻ, പി.കെ. ഭരതൻ, എ.വി. ശശികുമാർ, എൻ.വി.വൽസൻ, പി.ടി.എ വൈസ് പ്രസിഡണ്ട് എൻ.വി. ബിജു, പ്രിൻസിപ്പാൾ എൻ.വി.പ്രദീപ്കുമാർ, ഹെഡ്മിസ്ട്രസ് ഷജിത .ടി , എം . നവീന , പി.പി.ഷിംന എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )