
തിരംഗ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കൺവീനർ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്
- പ്രതിഷേധത്തിന്റെ ഭാഗമായി നേഹ ബോറയേയും കസ്റ്റഡിയിലെടുത്തു.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ സിജെപി ആഹ്വാനം ചെയ്ത തിരംഗ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കൺവീനർ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്. അതേസമയം മാർച്ചുമായി സിജെപി മുന്നോട്ട് പോകുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി നേഹ ബോറയേയും കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ച് വണ്ടിയിൽ കയറ്റുകയായിരുന്നു. മണ്ഡി ഹൗസിന് സമീപത്തുവെച്ചാണ് കസ്റ്റഡിയിലെടുത്തത്. ദീപ്കെയുടെ വസതിയിൽ ഡൽഹി പോലീസെത്തി തിരംഗ മാർച്ച് നടത്തരുതെന്ന് നോട്ടീസ് നൽകിയിരുന്നു.എങ്കിലും ദേശീയപതാകയുമേന്തി മാർച്ചുമായി പ്രവർത്തകർ മുന്നോട്ട് നീങ്ങുകയാണ്. സിജെപിയുടെ തിരംഗ മാർച്ച് നേരിടാൻ ദില്ലി കൊണാട്ട് പ്ലേസിൽ നിരവധി പോലീസിനെയാണ് വിന്യസിച്ചിരിക്കുന്നത്.

സ്ഥലത്ത് സിസിടിവി ഉൾപ്പെടെ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിനായി ബസുകളും സജ്ജീകരിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എങ്കിലും ദേശീയപതാകയുമേന്തി മാർച്ചുമായി പ്രവർത്തകർ മുന്നോട്ട് നീങ്ങുകയാണ്. ദേശീയ പതാകയേന്തിയവരെ പിടിച്ചു മാറ്റാൻ പൊലീസ് ശ്രമിക്കുകയാണ്.അതേസമയം പിരിഞ്ഞു പോകാതെ വിദ്യാർഥികൾ മുന്നോട്ട് നീങ്ങുകയാണ്. കൂടുതൽ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ച് കസ്റ്റഡിയിലെടുത്ത് നീക്കാനാണ് പോലീസിൻ്റെ ശ്രമം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടും ജന്തർമന്തറിൽ ദേശീയപതാകയേന്തി സമരം ചെയ്തതിന് കസ്റ്റഡിയിലായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നീ നേതാക്കളുടെ മോചനമാവശ്യപ്പെട്ടുമാണ് മാർച്ച്.
