രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി;ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന സമ്മർദ ശക്തിയായി തുടരും

രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി;ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന സമ്മർദ ശക്തിയായി തുടരും

  • തുടർ സമരങ്ങൾ തീരുമാനിക്കാൻ രണ്ട് ദിവസത്തെ യോഗം അഭിജിത് ദീപ്കെയുടെ വസതിയിൽ തുടരുകയാണ്

ദില്ലി: രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി. ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന സമ്മർദ ശക്തിയായി തുടരും. മറ്റ് സംസ്ഥാനങ്ങളിലെ പരീക്ഷ ക്രമക്കേടുകളിലും സമരം ഏറ്റെടുക്കും. തുടർ സമരങ്ങൾ തീരുമാനിക്കാൻ രണ്ട് ദിവസത്തെ യോഗം അഭിജിത് ദീപ്കെയുടെ വസതിയിൽ തുടരുകയാണ്. സൗരവ് ദാസിന്റെ വീട്ടിലേക്ക് ഓൺലൈൻ മീഡിയ അതിക്രമിച്ചു കയറിയ സംഭവത്തിൽ സിജെപി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ക്ഷമയ്ക്ക് പരിധിയുണ്ടെന്നും വീട്ടിലേക്ക് അതിക്രമിച്ചു കയറിയവരെ നിയമപരമായി നേരിടുമെന്നും സിജെപി വക്താവ് അശുതോഷ് രംഗ പറഞ്ഞു.


നീറ്റ് സമരത്തിന് ശേഷമുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ നിർണായക യോഗമാണ് ഇന്ന് മഹാരാഷ്ട്രയിൽ ചേർന്നത്. ഛത്രപതി സംബാജി നഗറിലെ അഭിജിത്ത് ദീപ്കെയുടെ വസതിയിലായിരുന്നു യോഗം. യുവാക്കളെയും വിദ്യാർത്ഥികളെയും നേരിട്ട് കണ്ട് സംവദിക്കാൻ രാജ്യ വ്യാപക പര്യടനവും തുടർ സമരപരിപാടികളും യോഗത്തിൽ ചർച്ചയായി. ജന്തർമന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത വോളണ്ടിയർമാരോടും,വിദ്യാർത്ഥികളോടും സിജെപി നേതൃത്വം നേരെത്തെ ചർച്ച നടത്തിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )