ദേശീയ വെറ്ററൻസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ അജയകുമാറിന് വെങ്കല മെഡൽ

ദേശീയ വെറ്ററൻസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ അജയകുമാറിന് വെങ്കല മെഡൽ

  • ഗുഡ് ഹെൽത്ത് ക്ലബ് പിഷാരികാവിന്റെ മുഖ്യ പരിശീലകനായ അജയകുമാർ വടകര ട്രാഫിക് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്തുവരികയാണ്

കൊയിലാണ്ടി: കോയമ്പത്തൂരിൽ നടന്ന വെറ്ററൻസ് സ്പോർട്സ് ആൻഡ് ഗെയിംസ് നാഷണൽ ചാമ്പ്യൻഷിപ്പ് 2026-ൽ 50 വയസ്സിന് മുകളിലുള്ളവരുടെ 50 മീറ്റർ ബട്ടർഫ്ലൈ നീന്തൽ മത്സരത്തിൽ വെങ്കല മെഡൽ നേടി മീത്തൽ അജയകുമാർ നാടിന് അഭിമാനമായി.

ഗുഡ് ഹെൽത്ത് ക്ലബ് പിഷാരികാവിന്റെ മുഖ്യ പരിശീലകനായ അജയകുമാർ വടകര ട്രാഫിക് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്തുവരികയാണ്. ഔദ്യോഗിക തിരക്കുകൾക്കിടയിലും കായികരംഗത്ത് സജീവമായി തുടരുന്ന അദ്ദേഹം ദേശീയതലത്തിൽ നേടിയ ഈ നേട്ടം കായികപ്രേമികൾക്ക് ആവേശമായി.നീന്തൽ പരിശീലനരംഗത്തും ആരോഗ്യപരിപാലന പ്രവർത്തനങ്ങളിലും സജീവമായ അജയകുമാറിന്റെ നേട്ടത്തിന് അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )