സംസ്ഥാന സ്കൂൾ കായിക മേളയിലെ അത്ലറ്റിക‌് മത്സരങ്ങൾ ആരംഭിച്ചപ്പോൾ പാലക്കാടിന്റെ കുതിപ്പ്

സംസ്ഥാന സ്കൂൾ കായിക മേളയിലെ അത്ലറ്റിക‌് മത്സരങ്ങൾ ആരംഭിച്ചപ്പോൾ പാലക്കാടിന്റെ കുതിപ്പ്

  • നാല് സ്വർണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം ഉൾപ്പടെ 29 പോയിന്റുമായി പാലക്കാടാണ് മുന്നിലുള്ളത്.

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായിക മേളയിലെ അത്ലറ്റിക‌് മത്സരങ്ങൾ ആരംഭിച്ചപ്പോൾ പാലക്കാടിന്റെ കുതിപ്പ്. നാല് സ്വർണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം ഉൾപ്പടെ 29 പോയിന്റുമായി പാലക്കാടാണ് മുന്നിലുള്ളത്. മലപ്പുറം (26), തിരുവനന്തപുരം (13) ജില്ലകളാണ് പിറകിലുള്ളത്. അത്ലറ്റിക്‌സിലെ 14 ഫൈനലുകൾ ഇന്നലെ പൂർത്തിയായി. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ ജി വി രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി കരിക്കൻ മീറ്റ് റെക്കോർഡോടെ (47.84 സെക്കൻഡ്)


സ്വർണം നേടി. ജൂനിയർ ആൺകുട്ടികളുടെ ലോംഗ് ജമ്പ് പ്രാഥമിക റൗണ്ടിൽ കോരുത്തോട് സികെഎം എച്ച് എസ് എസിലെ വിഷ്ണു യാദവും (7.24 മീറ്റർ) മീറ്റ് റെക്കോർഡ് സ്ഥാപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )