എല്ലാ എസ്എംഎ രോഗികള്‍ക്കും സൗജന്യ മരുന്ന് ലഭ്യമാക്കണം: കെ.പി.പി.എ

എല്ലാ എസ്എംഎ രോഗികള്‍ക്കും സൗജന്യ മരുന്ന് ലഭ്യമാക്കണം: കെ.പി.പി.എ

  • ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയ് ബോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) രോഗം പിടിപെട്ട എല്ലാവര്‍ക്കും സൗജന്യ മരുന്ന് ലഭ്യമാക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. എസ്എംഎ രോഗികളായ 118 കുട്ടികള്‍ക്കാണ് റിസ്ഡിപ്ലാം 60 മില്ലിഗ്രാം മരുന്ന് ഇപ്പോള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്. ബ്രാന്‍ഡഡ് ജനറിക് മരുന്നായ നറ്റ്‌സ്മാര്‍ട്ട് മരുന്ന് 98 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാവുന്നതിനാല്‍ മുതിര്‍ന്ന എസ്എംഎ രോഗികള്‍ക്കും ഈ മരുന്ന് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സമ്മേളനം അഭ്യര്‍ഥിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയ് ബോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സിനിമാ ഗാനരചയിതാവ് നിധീഷ് നടേരി മുഖാതിഥിയായി. കെ.പി.പി.എ ഏരിയാ പ്രസിഡൻ്റ് അശ്വതി പവിത്രൻ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ കോറോത്ത്, സംസ്ഥാന വനിതാ വിഭാഗം ചെയർപേഴ്സൺ പി.ഷറഫുന്നിസ, എം.ടി.നജീർ, എ.ശ്രീശൻ, സുകുമാരൻ ചെറുവത്ത്, കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു.


ഏരിയാ സെക്രട്ടറി ധീരജ് ഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഫാര്‍മസി കോഴ്സ് എക്‌സിറ്റ് പരീക്ഷ നിര്‍ബന്ധമാക്കുക, മിനിമം വേജസ് ജീവിത നിലവാര സൂചികാ വര്‍ധനയ്ക്ക് അനുസരിച്ച് ലഭ്യമാക്കുക, അനധികൃത മരുന്നു ശേഖരണവും വില്പനക്കുമെതിരെ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )