വാകമോളി എ. എൽ പി സ്കൂൾ നൂറിൻ്റെ നിറവിൽ

വാകമോളി എ. എൽ പി സ്കൂൾ നൂറിൻ്റെ നിറവിൽ

  • ഉദ്ഘാടനംഅരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. രമണി നിർവ്വഹിച്ചു

വാകമോളി :അരിക്കുളം വാകമോളിഎ.എൽ പി .സ്കൂളിൻ്റെ
നൂറാം വാർഷികാഘോഷത്തിന് പ്രൗഡമായ തുടക്കം.
5 മാസക്കാലം നീണ്ടുനിൽക്കുന്ന വ്യത്യസ്ഥ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനംഅരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. രമണി നിർവ്വഹിച്ചു.
“ശതപൂർണിമ ” എന്ന പേരിൽ തുടക്കം കുറിച്ച പരിപാടിയുടെ ലോഗോ പ്രകാശനം പ്രശസ്ത ഗാനരചയിതാവും കവിയും പ്രഭാഷകനുമായ
രമേശ് കാവിൽ നിർവ്വഹിച്ചു.


ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ
നൈനിക എസ് മനേഷിനുള്ള ആദരംസ്കൂൾ മാനേജ്മെന്റ് പ്രതിനിധി സുകുമാരൻ തയ്യിൽ നൽകി.പിടിഎ പ്രസിഡന്റ് സി കെ സജീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രധിനിതികളായ അനുഷ .കെ,
വി.വി.എം ബഷീർ,സ്റ്റിജ അനീഷ് , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപകർ തൃതല പഞ്ചായത്തിലെ ജനപ്രതിനിധികൾ സാമൂഹ്യ സംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടി പ്രധാന അദ്ധ്യപിക രജിന ജി ആർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി
രാഗേഷ് ടി നന്ദിയും പ്രകാശിപ്പിച്ചു. പ്രാദേശിക ഗായക സംഘത്തിൻ്റെ സംഗീത വിരുന്ന് ഉദ്ഘാടന പരിപാടിക്ക്മാറ്റ് കൂട്ടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )