സൗജന്യ സിവിൽ സർവീസ് പരിശീലനം സംഘടിപ്പിച്ചു

സൗജന്യ സിവിൽ സർവീസ് പരിശീലനം സംഘടിപ്പിച്ചു

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി എം.എൽ.എ. അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: എം.എൽ.എ. അഡ്വ. കെ. പ്രവീൺകുമാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പ്രൈസിന്റെ ഭാഗമായി കൊയിലാണ്ടി പാത്ത്‌വേയ്‌സ് ഐ.എ.എസ്. അക്കാദമിയുമായി സഹകരിച്ച് സൗജന്യ സിവിൽ സർവീസ് പരിശീലനം സംഘടിപ്പിച്ചു. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി എം.എൽ.എ. അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.കോഴിക്കോട് ഡി.സി.പി. പദം സിങ് മുഖ്യാതിഥിയായി പങ്കെടുത്തു. വി.പി. ഭാസ്കരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ രാജീവൻ കുടലൂർ അധ്യക്ഷത വഹിച്ചു. തൻഹീർ, ഷമീം ഷംനാസ് എന്നിവർ പരിപാടിക്കു നേതൃത്വം നൽകി മുരളി തോറോത്ത് നന്ദി പറഞ്ഞു.

സിവിൽ സർവീസ് മേഖലയിലെ സാധ്യതകളും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കേണ്ട രീതികളും പരിചയപ്പെടുത്തുന്ന ക്ലാസ് നിരവധി വിദ്യാർത്ഥികൾക്ക് പ്രയോജനകരമായി. സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കാനും മത്സരപരീക്ഷകളെക്കുറിച്ച് അവബോധം വളർത്താനും പരിശീലനം സഹായകമായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )