യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകൾക്ക് പുതിയ ലൈസൻസ് നൽകരുതെന്ന് ഉത്തരവിറക്കി എക്സൈസ് വകുപ്പ്

യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകൾക്ക് പുതിയ ലൈസൻസ് നൽകരുതെന്ന് ഉത്തരവിറക്കി എക്സൈസ് വകുപ്പ്

ഈ മാസം മുപ്പതിനകം നയം വരണമെന്നാണ് കോടതി നിർദ്ദേശം.

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകൾക്ക് പുതിയ ലൈസൻസ് നൽകരുതെന്ന് ഉത്തരവിറക്കി എക്സൈസ് വകുപ്പ്. സർക്കാർ നിർദ്ദേശപ്രകാരമാണ് എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡി. എക്സൈസ് കമ്മീഷണർ സർക്കുലർ നൽകിയത്. ലൈസൻസുകൾ അനുവദിക്കുന്നത് എക്സൈസ് കമ്മീഷറുടെ സ്ഥാനമാറ്റത്തിനും രണ്ട് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിലേക്കും എത്തിയിരുന്നു. നിലവിലുള്ള ചട്ടപ്രകാരമാണ് ഉദ്യോഗസ്ഥർ ബാറിന് ലൈസൻസ് നൽകിയതെന്നാണ് പുറത്താക്കപ്പെട്ട എക്സൈസ് കമ്മീഷണർ സീറാം സാമ്പശിവറാവു വ്യക്തമാക്കിയത്.

സസ്പെൻ്റ് ചെയ്ത രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാരുടെ വാദവും ഇതാണ്.പുതിയ നയം വന്നതിന് ശേഷമേ ലൈസൻസ് നൽകാവൂവെന്ന് നിർദ്ദേശിച്ചിരുന്നതായി എക്സൈസ് മന്ത്രി എം ലിജുവും വ്യക്തമാക്കിയിരുന്നുവെങ്കിലും രേഖ മൂലം നിർദ്ദേശിച്ചിരുന്നില്ല. വിവാദത്തിന് പിന്നാലെ പുതിയ ലൈസൻസിന് അപേക്ഷ വന്നപ്പോൾ നയത്തിന് ശേഷം മതിയെന്ന് അന്നത്തെ നികുതി വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന അഡീ. ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ അറിയിച്ചു. മാത്രമല്ല ഹൈക്കോടതിയിൽ നയം ഉടൻ രൂപീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നീട്ടിക്കൊണ്ട് പോകാനാകില്ലെന്നും ഈ മാസം മുപ്പതിനകം നയം വരണമെന്നാണ് കോടതി നിർദ്ദേശം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )