
കൊയിലാണ്ടി നഗരസഭ കേരളോത്സവം 2026 സമാപിച്ചു
സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ ശ്രീ. യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരളോത്സവം 2026 കലാമൽസരങ്ങൾ സമാപിച്ചു. സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ ശ്രീ. യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.പി. സുധീഷ്, കെ.എം. നജീബ്, രമ പണ്ടാരക്കണ്ടി എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ പി കെ ഷൈജു, കെ.കെ. ദാമോദരൻ, അബീന നാരായണൻ, സി.കെ. ജയദേവൻ തുടങ്ങിയവർ ആശംസകൾ നേർന്നു. പരിപാടി കോർഡിനേറ്റർ ശശി കോട്ടിൽ സംസാരിച്ചു.

കേരളോത്സവത്തിലെ വിവിധ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഏഞ്ചൽ കൊയിലാണ്ടി ഒന്നാം സ്ഥാനവും ബി.ആർ.സി കൊയിലാണ്ടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും ചെയർപേഴ്സൺ വിതരണം ചെയ്തു.നഗരസഭയ്ക്കുവേണ്ടി സീനിയർ ക്ലർക്ക് പി.കെ. ശ്രീനി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
