കൊയിലാണ്ടി നഗരസഭ ഏഴാംവാർഡ് സീനിയർ സിറ്റിസൺ ഫോറത്തിൻ്റെ നേതൃത്വത്തിൽ കാഴ്ച, കേൾവി പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

കൊയിലാണ്ടി നഗരസഭ ഏഴാംവാർഡ് സീനിയർ സിറ്റിസൺ ഫോറത്തിൻ്റെ നേതൃത്വത്തിൽ കാഴ്ച, കേൾവി പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

പുളിയഞ്ചേരി ശ്രീ ശക്തൻകുളങ്ങര ക്ഷേത്ര സാന്ത്വന സമിതി ഓഫീസിൽ വച്ച് നടക്കുന്ന ക്യാമ്പ് നഗരസഭ ചെയർ പേഴ്സൺ ശ്രീ യുകെ ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

കൊയിലാണ്ടി നഗരസഭ ഏഴാംവാർഡ് സീനിയർ സിറ്റിസൺ ഫോറത്തിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി വീട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്രരോഗ തിമിര ശസ്ത്രക്രിയാ ക്യാമ്പും കൊയിലാണ്ടി ക്ലിയർ സൗണ്ട്സ് സ്പീച്ച് & ഹിയറിംഗ് ക്ലിനിക്കൻ്റെ സഹകരണത്തോടുകൂടി കേൾവി പരിശോധനാ ക്യാമ്പും സംഘടിപ്പിക്കുന്നു.


2026 നവംബർ 15 ഞായറാഴ്ച കാലത്ത് 10 മണിക്ക് വിയ്യൂർ , പുളിയഞ്ചേരി ശ്രീ ശക്തൻകുളങ്ങര ക്ഷേത്ര സാന്ത്വന സമിതി ഓഫീസിൽ വച്ച് നടക്കുന്ന ക്യാമ്പ് നഗരസഭ ചെയർ പേഴ്സൺ ശ്രീ യുകെ ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു. വാർഡ് കൗൺസിലർ വി രമേശൻ മാസ്റ്റർ അധ്യക്ഷ വഹിക്കുന്നു കൗൺസിലർമാരായ ശ്രീ. പി.കെ ഷൈജു അഡ്വ. ഉമേന്ദ്രൻ , രാരോത്ത് പ്രകാശൻ (സാന്ത്വന സമിതി) എന്നിവർ ആശംസകൾ നേരുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബുക്ക് ചെയ്യുക
9544022866,9495293563

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )