
എന്തൊരു മനുഷ്യരാണിത് ?കക്കൂസ് മാലിന്യം നടുറോട്ടിൽ തള്ളി
- കക്കൂസ് മാലിന്യം തള്ളിയത് കാരണം പരിസരവാസികൾക്ക് ദുർഗന്ധവും വഴി നടക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്
കൊയിലാണ്ടി :മനുഷ്യനാണ് മനുഷ്യന്റെ മുഖ്യ ശത്രുവെന്നത് പഴമൊഴിയല്ല എന്ന് തെളിയിക്കുന്ന പ്രവർത്തികൾ നടക്കുന്നു. കൊയിലാണ്ടി നഗരസഭ പന്ത്രണ്ടാം വാർഡിലെ സർവീസ് റോഡ് ചേർന്ന് തീയത്ത് മോനത്ത് ഇടവഴികളിൽ മാലിന്യം തള്ളിയിരിക്കുകയാണ്.
മാലിന്യം തള്ളിയത് കാരണം പരിസരവാസികൾക്ക് ദുർഗന്ധവും വഴി നടക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്.വാർഡ് കൗൺസിലർ പ്രജിഷയുടെ നേതൃത്വത്തിൽ നഗരസഭയുടെ സഹകരണത്തോടുകൂടി വഴി ക്ലീൻ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കുറ്റക്കാരെ കണ്ടെത്താനും കർശന നടപടി എടുക്കാനും പോലീസിന്റെയും നഗര സഭയുടെയും അടിയന്തര സഹായം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
CATEGORIES News