
പുളിയഞ്ചേരി യു.പി. സ്കൂളിൽ ചാത്തപ്പൻ ഗുരുക്കൾ സ്മാരക ലൈബ്രറിയും മിനി ഹാളും ഉദ്ഘാടനം ചെയ്തു
സ്കൂളിന്റെ സ്ഥാപകനായ ശ്രീ ചാത്തപ്പൻ ഗുരുക്കളുടെ മക്കളായ എം.വി. സാവിത്രി ടീച്ചറും എം.വി. ലക്ഷ്മി ടീച്ചറും ചേർന്നാണ് ലൈബ്രറിയുടെയും മിനി ഹാളിന്റെയും ഉദ്ഘാടനം നിർവഹിച്ചത്.
പുളിയഞ്ചേരി: 1914-ൽ സ്ഥാപിതമായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകി നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴികാട്ടിയായ പുളിയഞ്ചേരി യു.പി. സ്കൂളിൽ സ്ഥാപകന്റെ സ്മരണയ്ക്കായി ഒരുക്കിയ ശ്രീ ചാത്തപ്പൻ ഗുരുക്കൾ സ്മാരക ലൈബ്രറിയും മിനി ഹാളും ഉദ്ഘാടനം ചെയ്തു.സ്കൂളിന്റെ സ്ഥാപകനായ ശ്രീ ചാത്തപ്പൻ ഗുരുക്കളുടെ മക്കളായ എം.വി. സാവിത്രി ടീച്ചറും എം.വി. ലക്ഷ്മി ടീച്ചറും ചേർന്നാണ് ലൈബ്രറിയുടെയും മിനി ഹാളിന്റെയും ഉദ്ഘാടനം നിർവഹിച്ചത്. ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ശ്രീലിഷ് എം.കെ. അധ്യക്ഷത വഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ പൂർവാധ്യാപകനായിരുന്ന കായലാട്ട് നാരായണൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ വായനാപുരസ്കാര വിതരണത്തിന്റെയും പൂർവാധ്യാപക-വിദ്യാർഥി സംഗമത്തിന്റെയും ഉദ്ഘാടനം അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ. നിർവഹിച്ചു.അന്തരിച്ച പൂർവാധ്യാപകരുടെ ഫോട്ടോകളുടെ അനാച്ഛാദനം നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ നിർവഹിച്ചു. കവിയും സാഹിത്യകാരനുമായ വീരാൻകുട്ടി മുഖ്യാതിഥിയായി. മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള ഉപഹാരവിതരണം വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ നിർവഹിച്ചു. സാഹിത്യകാരൻ മോഹനൻ നടുവത്തൂർ മുഖ്യപ്രഭാഷണം നടത്തി.കൗൺസിലർമാരായ പി.കെ. ഷൈജു, അഡ്വ. പി.ടി. ഉമേന്ദ്രൻ, രമ്യ പി.എം., ഹൈറുന്നിസ പി.വി., ഷൈലജ ടി.പി. , എ.കെ.സി. മുഹമ്മദ്, പൂർവ്വാധ്യാപകരായ പി ടി സുധാകരൻ, വത്സല, സരസമ്മ, ഭാഗ്യം, എന്നിവരും പ്രേമലത, ബിന്ദു, കെ.പി. റീജ, അഖിൽ പി.സി. പ്രഭീഷ് കണാരൻ കണ്ടി, രാഗ്ലിരാജ് തുടങ്ങിയവർ സംബന്ധിച്ചു.
