കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിതനായ കൽപ്പറ്റ നാരായണന് കൊയിലാണ്ടിയിൽ ‘കോന്തല’ എന്ന പേരിൽ പൗരാവലി നൽകുന്ന സ്വീകരണ സമ്മേളനത്തോട് അകലം പാലിച്ച് സിപിഎം പ്രാദേശിക നേതൃത്വം

കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിതനായ കൽപ്പറ്റ നാരായണന് കൊയിലാണ്ടിയിൽ ‘കോന്തല’ എന്ന പേരിൽ പൗരാവലി നൽകുന്ന സ്വീകരണ സമ്മേളനത്തോട് അകലം പാലിച്ച് സിപിഎം പ്രാദേശിക നേതൃത്വം

നാളെ (ചൊവ്വ) മുനിസിപ്പൽ ടൗൺഹാളിലാണ് പരിപാടി.

കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിതനായ കൽപ്പറ്റ നാരായണന് കൊയിലാണ്ടിയിൽ ‘കോന്തല’ എന്ന പേരിൽ പൗരാവലി നൽകുന്ന സ്വീകരണ സമ്മേളനത്തോട് അകലം പാലിച്ച് സിപിഎം പ്രാദേശിക നേതൃത്വം. നാളെ (ചൊവ്വ) മുനിസിപ്പൽ ടൗൺഹാളിലാണ് പരിപാടി.

കെ. പ്രവീൺ കുമാർ എംഎൽഎ ചെയർമാനും മുൻ നഗരസഭാധ്യക്ഷ കെ. ശാന്ത കൺവീനറുമായ സ്വാഗത സംഘം സിപിഎമ്മിനെ പരിഗണിക്കാത്തതാണ് പരിപാടിയിൽ നിന്ന് അകലം പാലിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചിരിക്കുന്നത്. സംഘാടക സമിതിയിൽ സിപിഎം നേതാക്കളുടേയോ പ്രവർത്തകരുടേയോ പ്രാതിനിധ്യമില്ലാത്തത് ചർച്ചക്ക് വഴി വെച്ചിരുന്നു. സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രതിഭകളും പ്രതിഭകളും പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് നാളെ ടൗൺ ഹാളിൽ നടക്കുന്നത്.


പരിപാടിയുടെ
മുന്നൊരുക്കമെന്നോണം നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഈ മേഖലയിലെ പഞ്ചായത്ത് സാരഥികളിൽ ചിലരുടെ സാന്നിധ്യമുണ്ടായപ്പോൾ സിപിഎം ഭരണം കയ്യാളുന്ന പഞ്ചായത്തിനെ പരിഗണിച്ചില്ലെന്ന ആക്ഷേപമുണ്ട്. സ്വീകരണ പരിപാടിയുടെ അമരക്കാരായി രംഗത്തുള്ളത് സിപിഎം മുൻ ഏരിയാ സെക്രട്ടറിയും കൊയിലാണ്ടി ‘ശ്രദ്ധ’ സാംസ്കാരിക പാഠശാലയുടെ സ്ഥാപകനുമായ എൻ. വി ബാലകൃഷ്ണൻ, ഭാര്യയും മുൻ നഗരസഭ അധ്യക്ഷയുമായ കെ. ശാന്ത, ‘ശ്രദ്ധ’ പ്രവർത്തകർ തുടങ്ങിയവരാണ്. ഇതിൽ സിപിഎം വിമതനും പാർട്ടിയുടെ കണ്ണിലെ കരടുമായ ബാലകൃഷ്‌ണന്റെ സാരഥ്യവും പാർട്ടി വിമതരുടെ സാന്നിധ്യവുമാണ് പരിപാടിയോട് മുഖം തിരിഞ്ഞ് നിൽക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.അതേസമയം നഗരസഭയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റക്ക് സ്വീകരണം നൽകാനുള്ള നീക്കം നടക്കുന്നതിനിടയിൽ എൻ.വി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പൗരസ്വീകരണം ഒരുക്കിയതാണ് സിപിഎം വിട്ടു നിൽക്കുന്നതിനു മറ്റൊരു കാരണമായി പറഞ്ഞു കേൾക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )