‘ഇന്ത്യൻ മാജിക്കൽ റിയലിസവും’ ചേർന്നൊരുക്കുന്ന ‘വിസ്മയം ശ്രീധരം’ പരിപാടി നവംബർ 22 ഞായർ വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും

‘ഇന്ത്യൻ മാജിക്കൽ റിയലിസവും’ ചേർന്നൊരുക്കുന്ന ‘വിസ്മയം ശ്രീധരം’ പരിപാടി നവംബർ 22 ഞായർ വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും

കൊയിലാണ്ടി എം എൽ എ അഡ്വ. കെ. പ്രവീൺകുമാർ പരിപാടി ഉദ്‌ഘാടനo ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു

കൊയിലാണ്ടി :കേരളത്തിലെ സീനിയർ മാന്ത്രികരിൽ ഒരാളായ ‘ശ്രീധരൻ വിയ്യൂരിന്’ ആദരം അർപിച്ചു കൊണ്ട് കൊയിലാണ്ടി പൗരാവലിയും ‘ഇന്ത്യൻ മാജിക്കൽ റിയലിസവും’ ചേർന്നൊരുക്കുന്ന ‘വിസ്മയം ശ്രീധരം’ പരിപാടി നവംബർ 22 ഞായർ വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും.ആറര പതിറ്റാണ്ടുകാലം കേരളത്തിനകത്തും പുറത്തും നൂറുകണക്കിന് വേദികളിൽ വിസ്മയങ്ങൾ സൃഷ്‌ടിച്ച ശ്രീധരൻ വിയ്യൂർ ‘മാജിക് കുലപതി’ എന്നറിയപ്പെടുന്ന പ്രൊഫസർ വാഴക്കുന്നം നമ്പൂതിരിയുടെ പ്രിയ ശിഷ്യനായിരുന്നു. പുതു തലമുറയിലെ പ്രശസ്‌ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ മകനാണ്. സ്വീകരണ വേദിയിൽ, വിസ്മയം സൃഷ്‌ടിച്ച കൈകൾക്ക് ആദരം അർപിച്ചു കൊണ്ട് കേരളത്തിലെ പ്രശസ്തരായ മജീഷ്യൻമാർ ഒന്നിച്ചണിനിരന്ന് ശബ്‌ദ വെളിച്ച വിസ്മയങ്ങളുടെ അകമ്പടിയോടെ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഗാല മാജിക് ഷൊ അവതരിപ്പിക്കും.

മജീഷ്യൻ സാമ്രാജ്,ആർ.കെ. മലയത്ത്, പ്രദീപ് ഹുഡിനൊ, വിൽസൻ ചമ്പക്കുളം , മജീഷ്യൻ യോന തമിൾനാട്, എം.പി.ഹാഷിം, ഹരിദാസ് തൃശൂർ, ശ്രീജിത്ത് വിയ്യൂർ എന്നിവരുടെ നേതൃത്വത്തിൽ 15 പ്രശസ്‌ത മജീഷ്യൻ മാരാണ് വേദിയിൽ അദ്‌ഭുതം സൃഷ്ടിച്ച് മെഗാ മാജിക് ഷൊ അവതരിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. കൊയിലാണ്ടി എം എൽ എ അഡ്വ. കെ. പ്രവീൺകുമാർ പരിപാടി ഉദ്‌ഘാടനo ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. നഗരസഭാ ചെയർമാനും നഗരസഭാ ചെയർമാനുമായ യു. കെ. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )