നഗരത്തിന്റെ ശുചിത്വത്തിന് കാവലാളുകളായവർക്ക് ബിഗ് സല്യൂട്ട്

നഗരത്തിന്റെ ശുചിത്വത്തിന് കാവലാളുകളായവർക്ക് ബിഗ് സല്യൂട്ട്

കോമത്തുകരയിൽ ദേശീയപാതയോരത്ത് കിഴക്ക് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വെള്ളക്കെട്ടിൽ നൂറുകണക്കിന് ചാക്കുകളിലായി നിക്ഷേപിച്ച കക്കൂസ് മാലിന്യം ശുചീകരണ വിഭാഗം ജീവനക്കാർ നീക്കം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ കോമത്തുകരയിൽ ദേശീയപാതയോരത്ത് കിഴക്ക് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വെള്ളക്കെട്ടിൽ നൂറുകണക്കിന് ചാക്കുകളിലായി നിക്ഷേപിച്ച കക്കൂസ് മാലിന്യം ശുചീകരണ വിഭാഗം ജീവനക്കാർ നീക്കം ചെയ്തു. ഇത് സംബന്ധിച് പത്രവാർത്തകൾ വന്നിരുന്നു.

ജെസിബി ഉപയോഗിച്ച് കുഴി എടുത്ത് കുമ്മായം വിതറിയശേഷം കുഴിച്ചുമുടുകയായിരുന്നു
. തൊഴിലാളികളായ രതീഷ്, ഷിബീഷ്, വിനീഷ്, മുരഹരി, ബിജിത്ത് എന്നീ ജീവനക്കാരും ആരോഗ്യവിഭാഗം മേധാവികളുടെ സാന്നിധ്യത്തിലാണ് നീക്കം ചെയ്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )