
ലോകഭിന്നശേഷി ദിനാചരണം; പന്തലായനി ബി ആർ സി യിൽ സ്വാഗതസംഘ രൂപീകരണം നടത്തി
ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് ഉദ്ഘാടനം നിർവഹിച്ചു
കൊയിലാണ്ടി: സമഗ്ര ശിക്ഷാ കേരളം ബി ആർ സി പന്തലായനി ലോകഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയുടെ സ്വാഗതസംഘം രൂപീകരണം നടത്തി.ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് ഉദ്ഘാടനം നിർവഹിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി വിജിത അധ്യക്ഷത വഹിച്ച ചടങ്ങിന് പന്തലായിനി ബിപിസി നാസിബ് കെ സ്വാഗതം ആശംസിച്ചു.
സ്പെഷ്യൽ എഡ്യൂക്കേറ്റർ സിൽജ ബി പദ്ധതി വിശദീകരണം നടത്തി. ക്ലസ്റ്റർ കോഡിനേറ്റർ സത്യൻ സി പാനൽ അവതരിപ്പിച്ചു.

ശശിധരൻ കുനിയിൽ, ബിന്ദു ഇല്ലത്ത്, നിർമ്മല, ബിനീഷ്, ശ്രീജ കണ്ടിയിൽ, ഹാരിസ്, ഗീത കെ, ജോഷിനി, ശശി, ഷമീർ എന്നിവർ ആശംസകൾ അർപ്പിച്ചു. നീതു കൃഷണ നന്ദി പറഞ്ഞു.
CATEGORIES News
