പന്തലായനി ദേശീയപാതയിൽ അണ്ടർ പാസ് വേണമെന്ന് ആവശ്യവുമായി സർവ്വകക്ഷി ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പന്തലായനി ദേശീയപാതയിൽ അണ്ടർ പാസ് വേണമെന്ന് ആവശ്യവുമായി സർവ്വകക്ഷി ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പന്തലായി ബൈപ്പാസിൽ നിർമ്മിച്ച സമരപ്പന്തലിൽ നടന്ന പ്രതിഷേധ സംഗമം കെ. പ്രവീൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി പന്തലായനി ദേശീയപാതയിൽ അണ്ടർ പാസ് വേണമെന്ന് ആവശ്യവുമായി സർവ്വകക്ഷി ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. 50 ദിവസങ്ങൾ പിന്നിട്ട സമരത്തിന് പരിഹാരമാവാത്തതിനാലാണ് വിവിധ രാഷ്ട്രീയ പാർട്ടി കക്ഷികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും സംയുക്തത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പന്തലായി ബൈപ്പാസിൽ നിർമ്മിച്ച സമരപ്പന്തലിൽ നടന്ന പ്രതിഷേധ സംഗമം കെ. പ്രവീൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷൻ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു പി ചന്ദ്രശേഖരൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നഗരസഭ ഉപാധ്യക്ഷ സി.ടി. ബിന്ദു, സ്ഥിരം സമിതി അധ്യക്ഷരായ രമ്യ പണ്ടാരക്കണ്ടി, എം.ദൃശ്യ, കൗൺസിലർമാരായ കെ.ഷനിത്ത്, പി.ടി. ഉമേന്ദ്രൻ, പി.എം ബിജു, സി.കെ. ജയദേവൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.കെ.ചന്ദ്രൻ, വി.വി.സുധാകരൻ, ഇ.കെ. അജിത്ത്, ടി.കെ.രാധാകൃഷ്ണൻ, സി. സത്യചന്ദ്രൻ, എസ്.ആർ. ജയ് കിഷ്, അഡ്വ. കെ.സത്യൻ, പി.വി.വേണുഗോപാൽ, കെ.പി. സുധ, ടി.പി. രാമദാസൻ, കെ.എം. സുമതി, സി. പ്രജിഷ, കെ. ഷിജു, കെ.കെ. ശിവൻ, മോഹനൻ കാളിയമ്പത്ത്, കെ.ടി. ബാലഗോപാലൻ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )