കൊയിലാണ്ടിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ വിഷൻ 2040 പദ്ധതി

കൊയിലാണ്ടിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ വിഷൻ 2040 പദ്ധതി

27ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉൽഘാടനം ചെയ്യും

കൊയിലാണ്ടി: കൊയിലാ ണ്ടിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ വിഷൻ 2040 പദ്ധതിക്ക് രൂപം നൽകുന്നു. 25 ന് ഉച്ചയ്ക്ക് ആരംഭിക്കും. 27ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉൽഘാടനം ചെയ്യും. 2040ൽ കൊയിലാണ്ടി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും വികസന നിർദേശങ്ങളും രൂപപ്പെടുത്തുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം.വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, കൃഷി, വ്യവസായം, തൊഴിൽ, ടൂറിസം, പരിസ്ഥിതി, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളിലെ സാധ്യതകളും വെല്ലുവിളികളും കോൺക്ലേവിൽ ചർച്ച ചെയ്യും. വിവിധ മേഖലകളിലെ വിദഗ്ധരും അനുഭവസമ്പന്നരും ആശയങ്ങളും നിർദേശങ്ങളും പങ്കുവെക്കും.നാടിന്റെ ഭാവി വികസനത്തിന് ആവശ്യമായ പദ്ധതികൾ കണ്ടെത്തുന്നതിനും അവയുടെ പ്രായോഗികമായ നടത്തിപ്പിന് ദിശാബോധം നൽകുന്നതിനും കോൺക്ലേവ് വേദിയാകും.

മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.നാടിന്റെ വികസനത്തിൽ താൽപ്പര്യമുള്ള എല്ലാവരുടെയും പങ്കാളിത്തവും നിർദേശങ്ങളും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. മുഴുവൻ സമയ പ്രതിനിധികളായി കോൺക്ലേവിൽ പങ്കെടുക്കണമെന്ന് എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാറും നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രനും, പയ്യോളി നഗരസഭാ ചെയർ പേഴ്സൺ സാഹിറ, ചേമഞ്ചേരി പ്രസിഡണ്ട് അജയ് ബോസ്. തിക്കോടി പ്രസിഡണ്ട് .. ഒ കെ.ഫൈസൽ അഭ്യർഥിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )