
കോഴിക്കോട് നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
വേങ്ങര സ്വദേശികളായ ഷറഫ് അലി, ടി.പി റിയാസ്, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്.
കോഴിക്കോട്: കോഴിക്കോട് നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറാണ് ചെത്തുപാലം തോട്ടിലേക്ക് മറിഞ്ഞത്.

വേങ്ങര സ്വദേശികളായ ഷറഫ് അലി, ടി.പി റിയാസ്, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
CATEGORIES News
