
സുരക്ഷ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 2026 ലെ വാർഷിക ജനറൽ ബോഡി യോഗം കാനത്തിൽ ജമീലാ നഗറിൽ സംഘടിപ്പിച്ചു
സുരക്ഷ പാലിയേറ്റീവ് ജില്ലാ കൺവീനർ സി.പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:സുരക്ഷ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 2026 ലെ വാർഷിക ജനറൽ ബോഡി യോഗം കാനത്തിൽ ജമീലാ നഗറിൽ (സഹകരണ ബാങ്ക് ഓഡിറ്റോറിയo) വെച്ച് നടന്നു. സൊസൈറ്റി ചെയർമാൻ എൻ .ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സുരക്ഷ പാലിയേറ്റീവ് ജില്ലാ കൺവീനർ സി.പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. വാർഷിക പ്രവർത്തന റിപ്പോർട്ട് കൺവീനർ എം.പി. അശോകനും, വരവ് ചിലവ് കണക്ക് ട്രഷറർ ബാലൻ കുനിയിലും അവതരിപ്പിച്ചു. സോണൽ കമ്മറ്റി കൺവീനർ ബി.പി ബബീഷ് സോണൽ കമ്മറ്റി തീരുമാനങ്ങളുംവിശദീകരിച്ചു. സൊസൈറ്റി രക്ഷാധികാരികളായ , കെ.രവീന്ദ്രൻ മാസ്റ്റർ, കെ.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

ചർച്ചക്ക് ശേഷം പുതിയ 32 അoഗ മേഖലാ കമ്മറ്റി യേയും , 11 അംഗ എക്സി കൂട്ടിവ് കമ്മറ്റിയെയും ഭാരവാഹി കളെയും തെരഞ്ഞെടുത്തു.. കഴിഞ്ഞ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പാലിയേറ്റീവ് നയം തുടരണമെന്നും, സമ്പൂർണ പാലിയേറ്റീവ് നയം സംസ്ഥാനത്ത് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അംഗങ്ങളുടെ ചർച്ച്ക്ക് ശേഷം പുതിയ കമ്മറ്റിയേയും ഭാരവാഹികളെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.ചെയർമാൻ എം.പി. അശോകൻ
വൈസ് ചെയർമാൻ മാർ ,ബാലൻ കുനിയിൽ , ശശി കൊളോത്ത്,പി.എൻ ഉമ്മർ കൽപ്പന ,
കൺവീനർ – സതി, കിഴക്കെയിൽജോ: കൺവീനർമാർ ,ഷൈജു എൻ.പി., ബിന്ദു സോമൻ , സുധ തടവൻ കയ്യിൽ, ട്രഷറർ എൻ. ഉണ്ണി എവിരെ ഭാരവാഹികളായി തെരഞ്ഞെടുത്തു
