ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

  • ചക്ക പറിക്കാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം

കൊയിലാണ്ടി: കൊല്ലത്ത് പാറപ്പള്ളി റോഡിൽ ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. കൊല്ലം മരുതൻകണ്ടി രാമൻ (65) ആണ് മരിച്ചത്. ചക്ക പറിക്കാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം നടന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടുകൂടിയാണ് സംഭവം നടന്നത് . കൊയിലാണ്ടി പോലീസെത്തിയാണ് ഇയാളെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )