പുസ്തകങ്ങളുമായി കുടുംബശ്രീ അയൽകൂട്ടങ്ങളിലേക്ക്

പുസ്തകങ്ങളുമായി കുടുംബശ്രീ അയൽകൂട്ടങ്ങളിലേക്ക്

  • വായന പ്രോത്സാഹിപ്പിക്കും. പുസ്തക ചർച്ചകളും സംഘടിപ്പിക്കും

കൊയിലാണ്ടി: സിഡിഎസ് മെമ്പമാർക്കിടയിൽ വായനയും സാംസ്ക്കാരികാഭിരുചിയും വളർത്താൻ കുടുംബശ്രീ പദ്ധതി. 25000 സിഡിഎസ് മെമ്പർ മാർക്കിടിൽ പുസ്തകങ്ങൾ വിതരണം ചെയ്യും. നഗരസഭാ പരിധിയിലെ അംഗീകാരമുള്ള 17 ലൈബ്രറികളിലെ പുസ്തകങ്ങളാണ് വായനയ്ക്കായി അയൽക്കൂട്ടം അംഗങ്ങളുടെ കൈകളിലെത്തുക. തുടർന്ന് പുസ്തക അവലോകനവും ചർച്ചകളും നടക്കും. വായനാദിനമായ ജൂൺ 19 ന് ആരംഭിക്കും.

പദ്ധതിയുടെ സംഘാടക സമിതി യോഗം ചേർന്നു. ഒരു തുടർപരിപാടിയാണിത്.
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു പദ്ധതി വിശദീകരണം നടത്തി.

എം.പി. ഇന്ദുലേഖ സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിജില പറവക്കൊടി, ഊർമിള ടീച്ചർ, ചന്ദ്രൻ മാസ്റ്റർ, മോഹനൻ നടുവത്തൂർ,വി. രമേശൻ,കുടുംബശ്രീ മെമ്പർ സെക്രട്ടറി രമിത എന്നിവർ സംസാരിച്ചു. ,സിഡിഎസ് വൈസ് ചെയർപേഴ്സൺ സുധിന നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )