സാഹിത്യസംവാദം ശ്രദ്ധേയമായി

സാഹിത്യസംവാദം ശ്രദ്ധേയമായി

  • നിരൂപകൻ ഡോ. പി. സുരേഷ് മോഡറേറ്ററായി

ചെറുവണ്ണൂർ :ആവള കുട്ടോത്ത് ജിഎച്ച്എസ്എസിൽ സുവർണജൂബിലിയോട് അനുബന്ധിച്ച് എഴുത്ത്: ജീവിതവും അനുഭ വവും എന്ന പേരിൽ സാഹിത്യസംവാദം സംഘടിപ്പിച്ചു. സാഹിത്യകാരൻ മാരായ ജയചന്ദ്രൻ മൊകേരി, ഡോ. സോമൻ കടലൂർ, കെ.ടി. സൂപ്പി എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.നിരൂപകൻ ഡോ. പി. സുരേഷ് മോഡറേറ്ററായി.

മാ ലിദ്വീപിലെ തൻ്റെ ജയിലനുഭവം ആധാരമാക്കി എഴുതിയ തക്കിജ്ജ എന്ന ആത്മകഥയെ മുൻനിർത്തിയാണ് ജയചന്ദ്രൻ മൊകേരി സംസാരി ച്ചത്. പുള്ളിയൻ എന്ന തന്റെ നോവലിൻ്റെ രചനാവഴികൾ സോമൻ കടലൂർ വിശദീകരി ച്ചപ്പോൾ സൂഫി കവിതകളുടെ വായനയും വിവർത്തനവുമായിരുന്നു കെ.ടി. സൂപ്പി സദസിനോട് പറഞ്ഞത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )