
വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു
- തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു
കൂടരഞ്ഞി: പൂവാറൻതോട് ജിഎൽപിഎസ് സ്കൂളിൽ നവീകരിച്ച പ്രീപ്രൈമറി വർണ്ണക്കൂടാരം ഉദ്ഘാടനം ബഹുമാനപ്പെട്ട തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. ഹെഡ്മിസ്ട്രെസ് ഷാന്റി കെ. എസ് സ്വാഗതം പറഞ്ഞു.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷനായി .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കളത്തൂർ, വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ, വാർഡ് മെമ്പർ എൽസമ്മ ജോർജ്, കുന്ദമംഗലം ബി. പി. സി മനോജ് കുമാർ, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ഹാഷിദ്,പി. കെ, മോഹനൻ കാര്യവാക്കൽ, ജബ്ബാർ കൊട്ടാരത്തിൽ, വിജയൻ അയ്യനാട്ടുശ്ശേരി എന്നിവർ ആശംസകൾ പറഞ്ഞു.
കോഴിക്കോട് എസ്. എസ്. കെ പ്രോഗ്രാം ഓഫീസർ അജയൻ പി. എൻ പദ്ധതി വിശദീകരണം നടത്തി.പി. ടി. എ പ്രസിഡന്റ് രാജേന്ദ്രൻ കന്നുവള്ളിയിൽ നന്ദി പറഞ്ഞു.
CATEGORIES News