
ഹോക്കിയിൽ കുതിപ്പ്; ഇന്ത്യ സെമിയിൽ
- മലയാളി താരം ശ്രീജേഷിന്റെ തകർപ്പൻ സേവിലൂടെയാണ് ഇന്ത്യ വിജയിച്ചത്
പാരീസ്: ഒളിമ്പിക്സ് പുരുഷ ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെതിരേ ഇന്ത്യക്ക് ജയം. ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ബ്രിട്ടനെ ഷൂട്ടൗട്ടിൽ 4- 2 എന്ന നിലയിൽ തോൽപ്പിച്ചു. മലയാളി താരം ശ്രീജേഷിന്റെ തകർപ്പൻ സേവിലൂടെയാണ് ഇന്ത്യ വിജയിച്ചത്. നിശ്ചിത സമയത്ത് ഇരുവരും ഒന്നേ ഒന്ന് എന്ന നിലയിൽ സമനില പാലിച്ചിരുന്നു. നിശ്ചിത സമയത്തിനകത്തെ മികവ് ശ്രീജേഷ് ഷൂട്ടൗട്ടിലും തുടർന്നതോടെ ഇന്ത്യ വിജയത്തിലെത്തി. ഷൂട്ടൗട്ടിൽ ബ്രിട്ടന്റെ രണ്ട് ഗോൾ ശ്രമങ്ങൾ തടഞ്ഞിട്ടതാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
CATEGORIES News