അനധികൃത മത്സ്യവിൽപനക്കെതിരെ നഗരസഭ

അനധികൃത മത്സ്യവിൽപനക്കെതിരെ നഗരസഭ

  • വില്പനക്കെത്തിച്ച മത്സ്യവും ഉപകരണങ്ങളും നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു

പയ്യോളി: വഴിയോരത്തെ അനധികൃത മത്സ്യവിൽപനക്കെതിരെ നടപടിയുമായി നഗരസഭ. വില്പനക്കെത്തിച്ച മത്സ്യവും വിൽപന ഉപകരണങ്ങളും നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ പിടിച്ചെടുത്തു. പയ്യോളി – പേരാമ്പ്ര റോഡിലും ബീച്ച് റോഡിലും നടത്തിയ പരിശോധനയിലാണ് മത്സ്യവും ഉപകരണങ്ങളും പിടിച്ചെടുത്തത്. ആരോഗ്യ വിഭാഗവും പയ്യോളി പൊലീസും ചേർന്നാണു പരിശോധന നടത്തിയത്.
പാതയോരത്തെ അനധികൃത മത്സ്യ വിപണനവുമായി ബന്ധപ്പെട്ട് കർശന നടപടികൾക്ക് ആരോഗ്യ വിഭാഗം തയാറാകുന്നില്ലെന്ന ആരോപണങ്ങൾക്കിടെയാണ്  നടപടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )