
‘അമ്മ’യിലെ തർക്കങ്ങളിലും നിയമപോരാട്ടത്തിലും തനിക്കൊപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് നടി അൻസിബ ഹസ്സൻ
- ‘എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്.
കൊച്ചി: ‘അമ്മ’യിലെ തർക്കങ്ങളിലും നിയമപോരാട്ടത്തിലും തനിക്കൊപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് നടി അൻസിബ ഹസ്സൻ. ‘അമ്മ’ സംഘടനയിൽ ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ആഗ്രഹിക്കുന്നില്ല. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് ഏറ്റവും വലിയ പുരസ്കാരം -അൻസിബ പറഞ്ഞു. ‘എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണ്ണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്കാരം. ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല

.സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.’ -അൻസിബ വാർത്താക്കുറിപ്പിൽ പറഞ്ഞു.കഴിഞ്ഞ ദിവസം ‘അമ്മ’ ജനറൽ ബോഡിയിൽ അൻസിബ തന്റെ നിലപാട് ശക്തമായി അവതരിപ്പിച്ചിരുന്നു.സംഘടനയിലെ അനീതികൾ ഓരോന്നായി ചൂണ്ടിക്കാട്ടിയ അൻസിബയുടെ പ്രസംഗത്തിന് വ്യാപക പ്രശംസ ലഭിച്ചിരുന്നു.
