അശാസ്ത്രീയമായ റോഡ് നിർമ്മാണം വ്യാപാരി വ്യവസായി ഏകോപനസമിതി നന്തി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിപുലമായ സർവ്വകക്ഷി കൺവെൻഷൻ വിളിച്ചുചേർത്തു

അശാസ്ത്രീയമായ റോഡ് നിർമ്മാണം വ്യാപാരി വ്യവസായി ഏകോപനസമിതി നന്തി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിപുലമായ സർവ്വകക്ഷി കൺവെൻഷൻ വിളിച്ചുചേർത്തു

  • മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് എംപി അഖില കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

നന്തി : നന്തിയിൽ ബൈപ്പാസ് നിർമ്മാണ കമ്പനിയുടെ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം വർഷങ്ങളായിമഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലം ദുരിതത്തിൽ ആയ കച്ചവടക്കാരുടെയും നാട്ടുകാരുടെയും പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി ഏകോപനസമിതി നന്തി യൂണിറ്റ് നേതൃത്വത്തിൽ വിപുലമായ സർവ്വകക്ഷി കൺവെൻഷൻ വിളിച്ചുചേർത്തു.
യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് പവിത്രൻ ആതിരഅധ്യക്ഷത വഹിച്ചു.മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് എംപി അഖില കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാർ,മെമ്പർമാരായ അനസ് അയാടത്തിൽ,സവിത രാമൻ വീട്ടിൽ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ജീവാനന്ദൻ മാസ്റ്റർ,കൂരളി കുഞ്ഞമ്മദ്, എൻ ശ്രിധരൻ ,പി.വി കെ അഷറഫ്, എ.വിസുഹറ,തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സനീർവില്ലങ്കണ്ടിസ്വാഗതവും.യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ വി കെ സുബൈർ നന്ദിയും പറഞ്ഞു.
തുടർന്ന് നിർദിഷ്ട ഡൈനേജ്ന്റെമാസ്റ്റർ പ്ലാൻ സി വി ബാബു ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് സമർപ്പിച്ചു.


ഡൈനേജ് നിർമ്മാണത്തിന്ബന്ധപ്പെട്ടവരെ കാണുവാനും ,കാലതാമസം വരാതെ പദ്ധതി നടപ്പിലാക്കുവാനും 16 അംഗ കമ്മിറ്റി രൂപീകരിച്ചു.
രക്ഷാധികാരികളായിപഞ്ചായത്ത് പ്രസിഡൻറ് അഖില ,വൈസ് പ്രസിഡണ്ട് ശ്രീകുമാർ,വാർഡ് മെമ്പർമാരായഅനസ് അയാടത്തിൽ,സവിതതുടങ്ങിയവരെ യുംചെയർമാനായികെ ജീവാനന്ദൻ മാസ്റ്ററെയും ,കൺവീനറായിപവിത്രൻ ആതിരയെയും തെരഞ്ഞെടുത്തു.
യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ സുരേഷ് ഒറിയ,വിശ്വൻ,രാജൻ , ഒ.ടി അബ്ദുള്ളതുടങ്ങിയവർ നേതൃത്വം കൊടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )