
വായനപക്ഷാചരണത്തിൻ്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് മുൻ ബ്ലോക്ക് പ്രസിഡന്റിനെ ആദരിച്ചു
- സംസ്ഥാന സെക്രട്ടരി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്രീ.കെ വി ജോസഫ് ഉപഹാര സമർപ്പണം നടത്തി.
കൊയിലാണ്ടി:വായനപക്ഷാചരണത്തിൻ്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് KSSPU മുൻ ബ്ലോക്ക് വായനപക്ഷാചരണത്തിൻ്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് KSSPU മുൻ ബ്ലോക്ക് പ്രസിഡണ്ടിന് അക്ഷരമുദ്ര സമർപ്പിച്ച് ആദരവ് നൽകി. രണ്ടു പതിറ്റാണ്ടുകാലം പന്തലായനി ബ്ലോക്കിൽ സംഘടനയുടെ നേതൃത്വം നൽകിയ ശ്രീ എൻ.കെ. കെ മാരാർക്ക് പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ വെച്ച് ആദരo അഭിവാദനം എന്ന ചടങ്ങ് നടന്നു. ബ്ലോക്ക് പ്രസിഡണ്ട് ശ്രീ. ചേനോത്ത് ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടരി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് ശ്രീ.കെ വി ജോസഫ് ഉപഹാര സമർപ്പണം നടത്തി. വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ഏറ്റവും മികച്ച വായനക്കാരനായ ശ്രീ. എൻ.കെ. കെ മാരാർക്ക് സംസ്ഥാന കമ്മറ്റി അംഗം ശ്രീമതി ടി.വി ഗിരിജ അക്ഷരമുദ്ര സമർപ്പിച്ചു. സംസ്ഥാന സമിതി അംഗം എടത്തിൽ ദാമോദരൻ, കെ ഗീതാനന്ദൻ ,യു കെ രാഘവൻ, ഇ. ഗംഗാധരൻ നായർ, ,പി. എൻ,ശാന്തമ്മ .ഒ .രാഘവൻ , പി ദാമോദരൻ, ഉണ്ണി മാടഞ്ചേരി,പി കെ ബാലകൃഷ്ണൻ കിടാവ് .സി രാധ . ടി രാജൻ,വി പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശ്രീ എൻ കെ കെ മാരാർ മറുമൊഴി നൽകി, ബ്ലോക്ക് സെക്രട്ടരി ടി. സുരേന്ദ്രൻ , സ്വാഗതവും ശ്രീമതി വി എം ലീല നന്ദിയും പറഞ്ഞു.
