ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

  • ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട് :ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം. രാമനാട്ടുകര എയർപോർട്ട് റോഡ് ജംക്‌ഷൻ -തൊണ്ടയാട് – അരയിടത്തുപാലം മാവൂർ റോഡ് – മാനാഞ്ചിറ പാളയം – പുഷ്പ ജംക്‌ഷൻ ചാലപ്പുറം റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. എയർപോർട്ട് – റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ നേരത്തേ പുറപ്പെടണം. സിറ്റിയിലെ റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ല.

ഉപരാഷ്ട്രപതിയുടെ യാത്രാ സമയത്ത് ഈ റൂട്ടിൽ ഗതാഗതം പൂർണമായും തടയും.കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകേണ്ട വാഹനങ്ങൾ മലാപ്പറമ്പ് – മെഡിക്കൽ കോളജ് – കുറ്റിക്കാട്ടൂർ – പെരുവയൽ ഊർക്കടവ് പാലം – എടവണ്ണപ്പാറ കൊണ്ടോട്ടി വഴിയോ, വെങ്ങാലി ബീച്ച് റോഡ് – മീഞ്ചന്ത -രാമനാട്ടുകര – കാക്കഞ്ചേരി വഴിയോ പോകണം. റെയിൽവേ സ്റ്റേഷൻ – ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെസ്റ്റ്ഹിൽ – ചുങ്കം – ഭട്ട് റോഡ് ബീച്ച് വഴിയോ, ക്രിസ്ത്യൻ കോളജ് വെസ്റ്റ് – ഗാന്ധി റോഡ് ജംക്ഷൻ വഴിയോ, പന്നിയങ്കര -പുഷ്‌പ ജംക്ഷൻ – ഫ്രാൻസിസ് റോഡ് വഴിയോ പോകണം.കുന്നമംഗലം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ കാരന്തൂർ -മൂഴിക്കൽ – മലാപ്പറമ്പ് -എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പ്രവേശിക്കണം. കുറ്റിക്കാട്ടൂർ – മെഡിക്കൽ കോളജ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കോവൂർ ഇരിങ്ങാടൻ പള്ളി ജംക്ഷൻ പൂളക്കടവ് ജംക്ഷൻ – മലാപ്പറമ്പ് – എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പോകണം. മലപ്പുറം – യൂണിവേഴ്സിറ്റി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ രാമനാട്ടുകര ഫറോക്ക്- ചെറുവണ്ണൂർ – മീഞ്ചന്ത വഴി സിറ്റിയിലേക്ക് പ്രവേശിക്കണം.പെരുമണ്ണ – പന്തീരാങ്കാവ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മാങ്കാവ് ജംക്ഷൻ -ലുലു ജംക്‌ഷൻ – പുതിയറ – വഴി സിറ്റിയിലേക്ക് എത്തണം. സിറ്റിയിൽ നിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ സ്റ്റേഡിയം ജംക്ഷൻ – പുതിയറ -കുതിരവട്ടം റോഡ് – പൊറ്റമ്മൽ -പാലാഴി റോഡ് – കെ.ടി.താഴം മഠത്തിൽ മുക്ക് – ചേവായൂർ വഴി പോകണമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )