ഉയരെ 2026 വിദ്യാഭ്യാസ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു

ഉയരെ 2026 വിദ്യാഭ്യാസ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു

  • അഡ്വ. കെ പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിയായ ‘ഉയരെ 2026’ന്റെ ഭാഗമായി 37 വിദ്യാർ ത്ഥികൾക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. അഡ്വ. കെ പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. അസോ സിയേഷൻ മീഡിയ കൺവീനർ സയ്യിദ് ഹാഷിം അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു കെ ചന്ദ്രൻമുഖ്യാതിഥിയായി.

‘ഉയരെ 2026 വിദ്യാഭ്യാസ സഹായത്തിന്റെ ആദ്യ കൈമാറ്റം കെ പ്രവീണ കുമാർ എംഎൽഎയും നഗരസഭാ ചെയർപേഴ്സൺ യു കെ ചന്ദ്രനും ചേർന്ന് കൊയിലാണ്ടി ത ലൂക്ക് അസോസിയേഷൻ മുൻ രക്ഷാധികാരി പ്രമോദ് ആർബി ക്ക് നൽകി നിർവഹിച്ചു. വി പിഇബ്രാഹിം കുട്ടി, പ്രമോദ് ആർബി, അസീസ്, ശംസുദ്ദീൻ കുക്കു , സാജിർ, മൻസൂർ അലി എന്ന വർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )