ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ് ഐ -ഡി.വൈ.എഫ്.ഐ മൊടക്കല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര സദസ്സ് സംഘടിപ്പിച്ചു

ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ് ഐ -ഡി.വൈ.എഫ്.ഐ മൊടക്കല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര സദസ്സ് സംഘടിപ്പിച്ചു

  • പരിപാടി ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ ജോ: സെക്രട്ടറി അഡ്വ: രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.

മൊടക്കല്ലൂർ:മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടന്ന വിദ്യാർത്ഥി യുവജന സമരത്തെ അടിച്ചമർത്തിയതിൽ പ്രതിഷേധിച്ച് ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ് ഐ -ഡി.വൈ.എഫ്.ഐ മൊടക്കല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര സദസ്സ് സംഘടിപ്പിച്ചു.കൂമുള്ളി വായനശാലക്ക് സമീപം നടന്ന പരിപാടി ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ ജോ: സെക്രട്ടറി അഡ്വ: രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ എസ്.എഫ്.ഐ ലോക്കൽ സെക്രട്ടറി അരുൺ കുറുവാളൂർ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി നൃജുൻ മൊടക്കല്ലൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.പി.ഐ. എം മൊടക്കല്ലൂർ ലോക്കൽ സെക്രട്ടറി സബീഷ് മൊടക്കല്ലൂർ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം അഖിൽ കൂമുള്ളി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )