
കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി നിക്ഷേപ തട്ടിപ്പിൽ പ്രതിയായ സംഘം പ്രസിഡന്റ് ബഷീർ അഹമ്മദിന് ജില്ലാ സെഷൻസ് കോടതി മുൻ കൂർ ജാമ്യം അനുവദിച്ചു
. 13 കേസിലും മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.
വടകര: കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി നിക്ഷേപ തട്ടിപ്പിൽ പ്രതിയായ സംഘം പ്രസിഡന്റ് മേമുണ്ട സ്വദേശി ബഷീർ അഹമ്മദിന് ജില്ലാ സെഷൻസ് കോടതി ജഡ്ജ് ബിന്ദു കുമാരി മുൻ കൂർ ജാമ്യം അനുവദിച്ചു. 13 പരാതിയിൽ ഇയാൾക്കെതിരെ ജില്ലാ ക്രൈം ബ്രാഞ്ച് കേസെടുത്തതോടെ ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. 13 കേസിലും മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. ജാമ്യ വ്യവസ്ഥ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം.

പരാതിക്കാധാരമായ സമയത്ത് ബഷീർ അഹമ്മദ് സംഘത്തിന്റെ പ്രസിഡന്റായിരുന്നില്ല. 2024 ഓഗസ്റ്റിലാണ് ഇയാൾ പ്രസിഡന്റായി ചുമതലയേറ്റത്. 2020, 21, 22, 23 കാലഘട്ടത്തിലാണ് പരാതിക്കാരിൽ നിന്നു നിക്ഷേപം സ്വീകരിച്ചതെന്നാണ് ഇയാൾക്ക് വേണ്ടി ഹാജരായ അഡ്വ.ബൈജു രാഘവൻ, അഡ്വ.പി ടി കെ നജ്മൽ എന്നിവർ വാദിച്ചത്. നേരത്തെ സംഘം പ്രസിഡന്റായിരുന്ന ടി വി സുധീർ കുമാർ, സെക്രട്ടറി പ്രീണ, ഡയറക്ടർ നിജേഷ് എന്നിവർക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
